കുവൈത്ത് സിറ്റി: അടുത്ത ഹജ്ജിനായുള്ള ഒരുക്കങ്ങൾ കുവൈത്ത് ഔഖാഫ് മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. ഇതു സംബന്ധമായ നിർദേശങ്ങള്‍ സൗദി അധികാരികളിൽ നിന്ന് ലഭിച്ചതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജ് അനുവദനീയമല്ല.
ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ഔഖാഫ് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പിഴകളും മറ്റ് നിയമ നടപടികളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.