പ്രവാസികളുടെ പ്രശ്നങ്ങൾ പ്രവാസികൾ തന്നെ ശക്തമായി പ്രതികരിക്കാതിരിക്കുന്നിടത്തോളം കാലം അത് ഒരു മരീചികയായി തന്നെ തുടരും. ജന്മനാട്ടിലും കർമ ഭൂമിയിലും വേരുകൾ ഇല്ലാതെ പോകുന്ന ഒരു ജനവിഭാഗമാണ് എന്നും പ്രവാസികൾ. സ്വന്തം നാട്ടിൽ പ്രശ്നങ്ങളോ ദുരന്തങ്ങളോ വന്നാൽ സ്വന്തം കാര്യം മാറ്റിവെച്ച് നാടിനെ ചേർത്തുപിടിക്കുന്നവരാണ് പ്രവാസികൾ. പ്രവാസികൾ നാട്ടിലോട്ടയക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സും.
ഇങ്ങനെയൊക്കെ ആണെങ്കിലും പ്രവാസികൾക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നുമാത്രമല്ല അവഗണനയാണ് കിട്ടുന്നതെന്ന് പറയാതെ വയ്യ. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, പുതിയ വിസയിൽ വരുന്ന അധ്യാപകർക്ക് എല്ലാ സർട്ടിഫിക്കറ്റും അറ്റസ്റ്റേഷൻ നടത്തണം. പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന ഗവണ്മെന്റ് സ്ഥാപനമായ നോർക്ക വഴിയാണ് ഇത് ചെയ്യേണ്ടത്.
ഇതിന് വലിയ തുക ചെലവാകുന്നു. മാത്രമല്ല അറ്റസ്റ്റ് ചെയ്ത് കിട്ടുന്നതിന് വലിയ കാല താമസവും നേരിടുന്നു. ഇതിനാൽ പലരും പ്രൈവറ്റ് ഏജൻസികൾ വഴി വലിയ തുക കൊടുത്ത് നടപടി പൂർത്തിയാക്കേണ്ട സാഹചര്യമാണ്. മാറി മാറി വരുന്ന സർക്കാർ പോലും പ്രവാസികൾക്ക് ഒരു മുൻഗണനയും കൊടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.