കുവൈത്ത്സിറ്റി: ശൈത്യകാലം രാജ്യത്തേക്ക് പലയിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് പക്ഷികളെ ആകർഷിക്കുകയും അവ വിവിധ ബീച്ചുകളിൽ പറന്നിറങ്ങുകയും ചെയ്യുന്നു. തീരങ്ങളെ പല വർണങ്ങളിലും ശബ്ദങ്ങളിലും നിറക്കുന്നു.
കുവൈത്തിലെ വിവിധ കടൽത്തീരങ്ങളിലെ അനുയോജ്യമായ അന്തരീക്ഷവും ഭക്ഷണവും ആണ് പക്ഷികളെ രാജ്യത്തേക്ക് ആകർഷിക്കുന്നത്. ഈ വർഷവും അതിന് മാറ്റമുണ്ടായില്ല. കൂട്ടമായി എത്തിയ പക്ഷികളിൽ ചിലത് മുങ്ങിപ്പോയ പഴയ കപ്പലുകളിലൊന്നിനെ ഭവനമായി സ്വീകരിച്ചു.
കപ്പലിന്റെ മുകൾ ഭാഗത്തും വലിച്ചുകെട്ടിയ കയറുകളിലും അവ കൂട്ടത്തോടെ കഴിഞ്ഞു. കറുത്ത നിറമുള്ള ഈ പക്ഷികൾ കടലിന്റെ പശ്ചാത്തലത്തിൽ കപ്പലിൽ രൂപപ്പെടുത്തിയത് മനോഹരമായ ചിത്രമാണ്. ആറു വർഷം നീണ്ടുനിന്ന നിരീക്ഷണങ്ങൾക്കും യാത്രക്കും ശേഷം ഫോട്ടോഗ്രാഫറും പക്ഷി പ്രേമിയും കുവൈത്ത് എൻവയൺമെന്റ് ലെൻസ് ടീം ഡയറക്ടർ ബോർഡ് അംഗവുമായ ഉമർ അൽ സയ്യിദ് ഉമർ അവയെ പകർത്തി. മേഖലയിൽ മുങ്ങിപ്പോയ നിരവധി കപ്പലുകൾ ഉണ്ടായിരുന്നിട്ടും പക്ഷികൾ ഒരേ കപ്പലിൽ സ്ഥിരതാമസമാക്കിയതായും ഇദ്ദേഹം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.