കുവൈത്ത് സിറ്റി: രാജ്യത്ത് കന്നുകാലി കയറ്റുമതിക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ചെങ്കടലിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിലക്ക്. രാജ്യത്ത് ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഇതു സംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാൻ പുറപ്പെടുവിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കയറ്റുമതി നിർത്തിവെക്കുന്നതിലൂടെ രാജ്യത്ത് പ്രാദേശിക ഉപഭോഗത്തിന് ആവശ്യമായ കാലികളെ നിലനിർത്താനും വിപണിയിൽ സ്ഥിരത നിർത്താനുമാകും. കഴിഞ്ഞ മാസം രാജ്യത്ത് 95,000 കന്നുകാലികളെയാണ് ഇറക്കുമതി ചെയ്തത്. കുവൈത്തില്‍ ഒരു വര്‍ഷത്തേക്ക് ഒരു ദശലക്ഷം ആടുകളും 12,000 മറ്റു കാലികളും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.