കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവുണ്ടാകും. കാലാവസ്ഥ പകൽസമയത്ത് ചൂടിലേക്കും രാത്രികളിൽ മിതത്വത്തിലേക്കും മാറുമെന്ന് കുവൈത്ത് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച തെക്കുകിഴക്കായി തിരിയുന്ന ചൂടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിക്കുമെന്ന് മാരിടൈം പ്രവചനവിഭാഗം തലവൻ യാസർ അൽ ബ്ലൂഷി പറഞ്ഞു.
വെള്ളിയാഴ്ച അസ്ഥിരമായ വടക്കുപടിഞ്ഞാറൻ കാറ്റിന് ഇടയിൽ കനത്ത ചൂട് അനുഭവപ്പെടും. താപനില 36-38 ഡിഗ്രി സെൽഷ്യസിനിടയിലേക്ക് ഉയരാം. രാത്രി 25-27 ഡിഗ്രി പരിധിയിലേക്ക് കുറയും. ശനിയാഴ്ചയും ചൂട് കൂടിയ നിലയിലായിരിക്കും.
തീരപ്രദേശങ്ങളിൽ ഈർപ്പവും തെക്കുകിഴക്കൻ കാറ്റും ഉണ്ടാകും. തൊട്ടടുത്ത ദിവസങ്ങളിൽ ചൂട് 39-41ഡിഗ്രി സെൽഷ്യസ് ലെവലിൽ എത്താം. എന്നാൽ രാത്രി 25-26 ഡിഗ്രിയിലേക്ക് കുറയും. നിലവിൽ രണ്ടു ദിവസങ്ങളിലായി രാജ്യത്ത് മിതമായ കാലാവസ്ഥ ആയിരുന്നു.
ജൂണോടെ താപനിലയിൽ ഗണ്യമായ വർധനവും കനത്ത ചൂടും അനുഭവപ്പെട്ടു തുടങ്ങും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ രാജ്യം കനത്ത ചൂടിലകപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.