ബ​യോ​മെ​ട്രി​ക് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ

സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്നു; ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ണ​ർ​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ണ​ർ​ത്തി വീ​ണ്ടും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സെ​പ്‌​റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കു​ന്ന സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 ആ​ണ് സ​മ​യ​പ​രി​ധി.

സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചി​ട്ടും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സി​വി​ൽ കാ​ർ​ഡു​ക​ളും എ​ല്ലാ സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലെ ഫിം​ഗ​ർ​പ്രി​ന്റ് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും.

പി​ന്നീ​ട് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്‌​ത വ്യ​ക്തി​ത്വ അ​ന്വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ ബ​യോ​മെ​ട്രി​ക് സൗ​ക​ര്യ​മു​ണ്ടാ​കും.

ഇ​ത് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്തി​ക്കും. ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പ്പോ​യി​ന്റ്മെ​ന്റ് ബു​ക്ക് ചെ​യ്യ​ണം.

എ​ട്ടു ല​ക്ഷം പ്ര​വാ​സി​ക​ളും 1,75,000 കു​വൈ​ത്തി​ക​ളും ബ​യോ​മെ​ട്രി​ക്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ബാ​ക്കി​യു​ണ്ടെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സി​ലെ പേ​ഴ്‌​സ​ണാ​ലി​റ്റി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഓ​ട്ടോ​മേ​റ്റ​ഡ് സെ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ നാ​യി​ഫ് അ​ൽ മു​തൈ​രി ഈ ​മാ​സം ആ​ദ്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - The time limit is running out- Ministry of Home Affairs urged to complete biometrics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.