കുവൈത്ത് സിറ്റി: അമേരിക്കയും കുവൈത്തും നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം ആഘോഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും ഫോണിൽ സംസാരിച്ചു.
ഇരുരാഷ്ട്രങ്ങളിൽ ഉൗഷ്മള സൗഹൃദം തുടരുന്നതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
അമേരിക്കയുടെ വിശ്വസ്തസുഹൃത്താണ് കുവൈത്തെന്നും കുവൈത്തിെൻറ സുരക്ഷയും സുസ്ഥിരതയും അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ജോ ബൈഡൻ പറഞ്ഞു.
കുവൈത്തുമായി അമേരിക്കക്ക് ഉൗഷ്മളമായ സൗഹൃദബന്ധമാണുള്ളതെന്നും അമേരിക്കയുടെ ഉറ്റസുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണ് കുവൈത്ത് എന്നും അമേരിക്കൻ അംബാസഡർ അലീന റോമനോവ്സ്കി പറഞ്ഞു. ഇൗ വർഷം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ കുവൈത്ത് സന്ദർശിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.