കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘകാലം നാട്ടില്‍ കുടുങ്ങിക്കിടന്ന പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ചാര്‍ട്ടര്‍ വിമാനം വ്യാഴാഴ്ച കുവൈത്തിലെത്തും.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ച 3.30ന് പുറപ്പെടുന്ന ചാര്‍ട്ടര്‍ വിമാനം കുവൈത്ത് സമയം രാവിലെ ആറിന് കുവൈത്തില്‍ എത്തിച്ചേരും.
കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസീറ എയര്‍വേസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
യാത്രാ നിയന്ത്രണങ്ങളുടെ ദീർഘനാളിനു ശേഷം ഇന്ത്യയില്‍നിന്നും കുവൈത്തിലേക്ക് പുറപ്പെടുന്ന ആദ്യവിമാനം കൂടിയാണിത്.
കുവൈത്തിലേക്ക് തിരിച്ചെത്താന്‍ പലവഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി വിമാന സർവിസ് പുനരാരംഭിക്കുന്നത്.
വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലുള്ള 167 യാത്രാക്കാരാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ കുവൈത്തിലേക്ക് തിരികെ വരുന്നത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍നിന്നും കഴിഞ്ഞ വർഷം വെൽഫെയർ കേരള കുവൈത്ത് സൗജന്യ ചാര്‍ട്ടര്‍ വിമാനം ഒരുക്കി അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.