കുവൈത്ത് സിറ്റി: ശൈത്യകാല രോഗങ്ങളിൽനിന്ന് പ്രതിരോധ ശേഷി ലഭിക്കാനായി നൽകുന്ന ഇൻഫ്ലുവൻസ വാക്സിൻ അടുത്തയാഴ്ച മുതൽ കുവൈത്തിലെ വിദേശികൾക്കും ലഭ്യമാക്കും. 50 വയസ്സിന് മുകളിലുള്ള വിദേശികൾക്കാണ് അടുത്തയാഴ്ച മുതൽ വാക്സിൻ നൽകുക. നിലവിൽ ലഭ്യമായ ഡോസുകൾ സ്വദേശികൾക്കു തന്നെ തികയില്ല. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ വിദേശികളെ പരിഗണിച്ചില്ല. 50,000 ഡോസ് വാക്സിനാണ് ഇതുവരെ ലഭ്യമായത്. അപ്പോയൻറ്മെൻറ് എടുത്ത സ്വദേശികൾക്ക് മുഴുവനായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ ഡേറ്റ് നൽകിയവർക്ക് നൽകാനുള്ള ഡോസ് സ്റ്റോക്ക് ഉണ്ട്. ലഭ്യത അനുസരിച്ച് മാത്രമാണ് ഡേറ്റ് നൽകുന്നത്.
ഒക്ടോബർ 15നാണ് കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻപോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കും. നേരത്തേ സമൂഹ മാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും വാർത്ത കണ്ട് നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തിയ വിദേശികൾക്ക് നിരാശരായി മടങ്ങേണ്ടിവന്നു. കാമ്പയിൻ ആരംഭിച്ചപ്പോൾ പൗരത്വം മാനദണ്ഡമായി പ്രഖ്യാപിച്ചിരുന്നില്ല. മന്ത്രാലയം ഒാർഡർ നൽകിയ അത്രയും ഡോസ് ലഭ്യമാവാത്തതാണ് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.