നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്​ 2,80,000 പ്രവാസികൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ താ​മ​സാ​നു​മ​തി​യു​ള്ള 2,80,000 വി​ദേ​ശി​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​റ​ബ്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ സ്വ​ന്തം നാ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

യ​ഥാ​സ​മ​യം പു​തു​ക്കാ​ത്ത​തി​നാ​ൽ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യും താ​മ​സ​കാ​ര്യ വ​കു​പ്പി​നെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ ഒാ​ൺ​ലൈ​നാ​യി ഇ​ഖാ​മ പു​തു​ക്കാ​നു​ള്ള അ​വ​സ​രം തു​ട​രു​ന്ന​താ​യി താ​മ​സ​കാ​ര്യ വ​കു​പ്പ് വ്യ​ക്​​ത​മാ​ക്കി. ഇ​ഖാ​മ പു​തു​ക്കു​ന്ന​തി​ന്​ പാ​സ്​​പോ​ർ​ട്ട്​ കാ​ലാ​വ​ധി ചു​രു​ങ്ങി​യ​ത്​ ഒ​രു വ​ർ​ഷം ഉ​ണ്ടാ​ക​ണം.

സ​ർ​ക്കാ​ർ മേ​ഖ​ല, സ്വ​കാ​ര്യ മേ​ഖ​ല, ഗാ​ർ​ഹി​ക മേ​ഖ​ല, കു​ടും​ബ വി​സ തു​ട​ങ്ങി എ​ല്ലാ​ത്ത​രം വി​സ​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി പു​തു​ക്കാ​ൻ സാ​ധി​ക്കും. സ്​​പോ​ൺ​സ​റി​നോ മ​ൻ​ദൂ​ബി​നോ ആ​ണ്​ ഇ​ത്​ ക​ഴി​യു​ക. ആ​റു​മാ​സ​ത്തി​ലേ​റെ രാ​ജ്യ​ത്തി​നു​ പു​റ​ത്താ​യാ​ൽ ഇ​ഖാ​മ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന നി​യ​മം കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ൽ​ക്കാ​ലം മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​ധു​വാ​യ ഇ​ഖാ​മ ഉ​ള്ളി​ട​ത്തോ​ളം കാ​ലം പ്ര​വാ​സി​ക​ൾ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യും. ദീ​ർ​ഘ​നാ​ളാ​യി വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ വ​ലി​യ സൗ​ക​ര്യ​മാ​യി​രു​ന്നു ഒാ​ൺ​ലൈ​നാ​യി ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പു​തു​ക്കാ​തെ ഇ​ഖാ​മ അ​സാ​ധു​വാ​യ​വ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.

സ്​​പോ​ൺ​സ​ർ അ​ല്ലെ​ങ്കി​ൽ ക​മ്പ​നി ഒാ​ൺ​ലൈ​നാ​യി പു​തു​ക്കാ​തി​രു​ന്ന​തി​െൻറ പേ​രി​ലോ ക​മ്പ​നി​യു​ടെ രേ​ഖ​ക​ൾ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ മ​ര​വി​പ്പി​ക്ക​പ്പെ​ട്ട​തി​െൻറ പേ​രി​ലോ അ​ശ്ര​ദ്ധ മൂ​ല​മോ നി​ര​വ​ധി പേ​രു​ടെ ഇ​ഖാ​മ ഇ​ങ്ങ​നെ റ​ദ്ദാ​യി​ട്ടു​ണ്ട്.

Tags:    
News Summary - There are 280,000 expatriates stranded in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.