നാട്ടിൽ കുടുങ്ങിക്കിടക്കുന്നത് 2,80,000 പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താമസാനുമതിയുള്ള 2,80,000 വിദേശികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറബ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് കോവിഡിനെ തുടർന്നുള്ള യാത്ര നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെ സ്വന്തം നാടുകളിൽ കുടുങ്ങിയത്.
യഥാസമയം പുതുക്കാത്തതിനാൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ താമസാനുമതി കാലഹരണപ്പെട്ടതായും താമസകാര്യ വകുപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക് ഒാൺലൈനായി ഇഖാമ പുതുക്കാനുള്ള അവസരം തുടരുന്നതായി താമസകാര്യ വകുപ്പ് വ്യക്തമാക്കി. ഇഖാമ പുതുക്കുന്നതിന് പാസ്പോർട്ട് കാലാവധി ചുരുങ്ങിയത് ഒരു വർഷം ഉണ്ടാകണം.
സർക്കാർ മേഖല, സ്വകാര്യ മേഖല, ഗാർഹിക മേഖല, കുടുംബ വിസ തുടങ്ങി എല്ലാത്തരം വിസകളും ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി പുതുക്കാൻ സാധിക്കും. സ്പോൺസറിനോ മൻദൂബിനോ ആണ് ഇത് കഴിയുക. ആറുമാസത്തിലേറെ രാജ്യത്തിനു പുറത്തായാൽ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്.
സാധുവായ ഇഖാമ ഉള്ളിടത്തോളം കാലം പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാൻ കഴിയും. ദീർഘനാളായി വിമാന സർവിസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയവർക്ക് വലിയ സൗകര്യമായിരുന്നു ഒാൺലൈനായി ഇഖാമ പുതുക്കാൻ കഴിയുന്നത്. ആയിരക്കണക്കിനാളുകളാണ് ഇത് ഉപയോഗപ്പെടുത്തിയത്. പുതുക്കാതെ ഇഖാമ അസാധുവായവർക്ക് രാജ്യത്തേക്ക് വരാൻ കഴിയാത്ത സ്ഥിതിയായി.
സ്പോൺസർ അല്ലെങ്കിൽ കമ്പനി ഒാൺലൈനായി പുതുക്കാതിരുന്നതിെൻറ പേരിലോ കമ്പനിയുടെ രേഖകൾ മറ്റു കാരണങ്ങളാൽ മരവിപ്പിക്കപ്പെട്ടതിെൻറ പേരിലോ അശ്രദ്ധ മൂലമോ നിരവധി പേരുടെ ഇഖാമ ഇങ്ങനെ റദ്ദായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.