കുവൈത്ത് സിറ്റി: കുവൈത്തിൽ ഒാരോ ഗവർണറേറ്റിലും ഇൗ ആഴ്ച മൂന്ന് കുത്തിവെപ്പ് കേന്ദ്രം കൂടി സ്ഥാപിക്കും. ഇതോടെ രാജ്യത്തെ ആകെ വാക്സിനേഷൻ കേന്ദ്രങ്ങൾ 30 ആകും. 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളും സജ്ജമാക്കും. മസ്ജിദ്, വിമാനത്താവളം, കമേഴ്സ്യൽ കോംപ്ലക്സ്, സലൂൺ തുടങ്ങി വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരിലേക്ക് വാഹനവുമായി ചെന്ന് കുത്തിവെപ്പ് എടുക്കാനാണ് മൊബൈൽ യൂനിറ്റുകൾ. ഒാരോ യൂനിറ്റിലും ഒരു ഡോക്ടറും 10 നഴ്സുമാരും ഒരു പാരാമെഡിക്കൽ സ്റ്റാഫുമാണ് ഉണ്ടാകുക. വിവര വിനിമയ സംവിധാനങ്ങളും അടങ്ങിയ അത്യാധുനിക വാക്സിനേഷൻ യൂനിറ്റുകളാണ് ആരോഗ്യ മന്ത്രാലയം സജ്ജീകരിക്കുന്നത്.
മൂന്നാം ബാച്ച് ആസ്ട്രസെനക വാക്സിൻ രണ്ടാഴ്ചക്കകം കുവൈത്തിൽ എത്തിക്കും. എല്ലാ ആഴ്ചയും ഫൈസർ വാക്സിൻ ബാച്ചുകളും എത്തുണ്ട്. ഇതോടെ വാക്സിൻ ക്ഷാമം ഉണ്ടാകില്ല. ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ വാക്സിനുകളുടെ ഇറക്കുമതിക്ക് പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. പരമാവധി വേഗത്തിൽ വാക്സിനേഷൻ ദൗത്യം പൂർത്തീകരിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ പ്രതിദിനം 22,000ത്തോളം പേർക്ക് നൽകുന്നുണ്ട്. ഇൗ ആഴ്ച പുതിയ കേന്ദ്രങ്ങൾകൂടി സ്ഥാപിക്കുന്നതോടെ ദൗത്യം വേഗം കൈവരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.