കുവൈത്ത് സിറ്റി: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) സർഗ വേദിയുടെ കീഴിൽ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ലേഡീസ് കാറ്റഗറിയിൽ നവാൽ ഫർഹീൻ, നൗറിൻ നിഷാദ്, ഹുസ്ന നജീബ് എന്നിവരും ഗേൾസ് കാറ്റഗറിയിൽ ഫിസ അഷറഫ്, നബാ നിമാത്, ആയിഷ ഷഹന എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ‘സ്ത്രീകളും മനുഷ്യാവകാശവും’ എന്ന വിഷയത്തിൽ കെ.ഐ.ജി ദജീജ് ഓഫീസിൽ നടന്ന മത്സരത്തിൽ ഫൈസൽ മഞ്ചേരി, അൻവർ സ ഈദ്, അൻസാർ, ജുമാൻ വാഴക്കാട് എന്നിവർ വിധികർത്താക്കളായിരുന്നു. സർഗവേദി കൺവീനർ അഫീഫ ഉസാമ പരിപാടികൾ നിയന്ത്രിച്ചു. ഐവ പ്രസിഡന്റ് സെമിയ ഫൈസൽ അധ്യക്ഷത വഹിച്ചു. നവാൽ ഫർവീൻ ഖിറാഅത്ത് നടത്തി. ഗേൾസ് വിങ് കൺവീനർ വാഹിദ സമാപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.