കുവൈത്ത് സിറ്റി: ഒമിക്രോൺ വൈറസ് വകഭേദം എണ്ണവിലയിൽ കുറവുവരുത്തിയെങ്കിലും ഉൽപാദനം പ്രതിമാസം വർധിപ്പിക്കാനുള്ള ഒപെക്, നോൺ ഒപെക് കൂട്ടായ്മയുടെ തീരുമാനത്തിൽ തൽക്കാലം മാറ്റമില്ല. കഴിഞ്ഞദിവസം ഓൺലൈനിൽ ചേർന്ന യോഗത്തിൽ ഓരോ മാസവും ക്രമാനുഗതമായി ഉൽപാദനം വർധിപ്പിക്കാൻ നേരത്തേ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ധാരണയായി. ക്രൂഡ് റിസർവ് കുറച്ച് വിപണിയിലേക്ക് എണ്ണ ഒഴുക്കുമെന്ന മുന്നറിയിപ്പ് നൽകിയ അമേരിക്കയുടെ സമ്മർദതന്ത്രം ഇതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ നടത്തിയ ചർച്ചയിലാണ് ആഗസ്റ്റ് മുതൽ മാസത്തിൽ നാലുലക്ഷം ബാരൽ വീതം പ്രതിദിന ഉൽപാദനം വർധിപ്പിക്കാനും നിയന്ത്രണത്തിെൻറ തോത് ഇടക്കിടെ വിപണി വിലയിരുത്തി മാറ്റം വരുത്താനും തീരുമാനിച്ചത്. ജനുവരിയിൽ മാറ്റുന്നില്ലെങ്കിലും അതിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി അപ്പോൾ തീരുമാനമെടുക്കും.
അന്താരാഷ്ട്ര വിപണിയിലെ ആവശ്യവും വിതരണവും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒപെക്, നോൺ ഒപെക് കൂട്ടായ്മ വക്താവ് അറിയിച്ചു. അംഗരാജ്യങ്ങളിൽ ചിലത് ഉൽപാദന നിയന്ത്രണത്തിനെ അനുകൂലിക്കുേമ്പാൾ ചിലത് എതിർക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എണ്ണ ഉൽപാദക രാജ്യങ്ങൾക്കും ഉപഭോക്തൃ രാജ്യങ്ങൾക്കും പ്രധാനമാണ് ഉൽപാദനം സംബന്ധിച്ച തീരുമാനം. ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരാൻ കൂടുതലായി ഉൽപാദിപ്പിക്കേണ്ട ആവശ്യം എണ്ണവിൽപന മുഖ്യവരുമാനമായ ചില രാജ്യങ്ങൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.