കുവൈത്ത് സിറ്റി: സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുേമ്പാൾ സ്കൂളുകളിൽ അധ്യാപക ക്ഷാമം നേരിടും. ഒാൺലൈൻ ക്ലാസുകൾ കാരണം നിലവിലെ അധ്യയന വർഷത്തിൽ അധ്യാപകരുടെ കുറവ് പ്രശ്നമുണ്ടാകുന്നില്ല.ഇന്ത്യൻ സ്കൂളുകളിലെ നല്ലൊരു ശതമാനം അധ്യാപകർ നാട്ടിൽ പോയി തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാത്ത നിരവധി പേർ വിമാന സർവിസ് സാധാരണ നിലയിലായാൽ പോകാനുള്ള തയാറെടുപ്പിലാണ്. ലോക്കൽ റിക്രൂട്ട്മെൻറിലൂടെ ക്ഷാമം പരിഹരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നത്.
പ്രത്യേക റിക്രൂട്ട്മെൻറ് നടത്താനും വിസ പുതുക്കാൻ കഴിയാത്തവർക്ക് എൻട്രി വിസ നൽകുന്നതിലൂടെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകരെ തിരികെ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ വേനലവധിക്ക് നാട്ടിൽ പോയ അധ്യാപകരെയാണ് കൊണ്ടുവരുന്നത്.
കോവിഡ് കാല യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ ഇഖാമ പുതുക്കലും യാത്രാസൗകര്യം ഒരുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത ദിവസം അധികൃതർ ചർച്ച ചെയ്യും. പലരുടെയും ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ട്.
ഇവർക്ക് പുതിയ വിസ നൽകേണ്ടി വരും. രാജ്യത്ത് പുതിയ വിസ നൽകിത്തുടങ്ങിയിട്ടില്ല. അധ്യാപകരുടെ വിഷയം പ്രത്യേകമായി പരിഗണിച്ചേക്കും. എൻട്രിവിസയിൽ വരാൻ അനുവദിച്ച് ഇവിടെ എത്തിയ ശേഷം ഇഖാമ പുതുക്കാൻ സൗകര്യമൊരുക്കുന്നതാണ് പരിഗണിക്കുന്നത്. അധ്യാപകരുടെ ഭാര്യമാരെയും മക്കളെയും ഇൗ ഘട്ടത്തിൽ കൊണ്ടുവരാൻ അനുവദിക്കണോ എന്നതിലടക്കം തീരുമാനമായിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മക്സീദ് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയോട് വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാർക്കും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകർക്കും എൻട്രി വിസ നൽകാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.