കുവൈത്ത് സിറ്റി: കുവൈത്തി യുവാക്കളെ നിർബന്ധിതവും െഎച്ഛികവുമായ സൈനികസേവനത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവന്യൂസ് മാളിൽ ആർമി ബൂത്ത് തുറന്നു.
ബുധനാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10വരെ ബൂത്ത് പ്രവർത്തിക്കുമെന്ന് കുവൈത്ത് സൈന്യത്തിലെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് മേധാവി കേണൽ മുഹമ്മദ് അൽ അവദി പറഞ്ഞു. ഗ്രാൻഡ് പ്ലാസ ഫേസ് നാലിലാണ് ബൂത്ത്.
സൈന്യത്തിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ, വിവിധ സൈനിക യൂനിറ്റുകളിലെ ജോലിയും ഉത്തരവാദിത്തങ്ങൾ, പഠനത്തിനും പരിശീലനത്തിനുമുള്ള മാർഗനിർദേശം, ആനുകൂല്യങ്ങൾ തുടങ്ങിയവ അന്വേഷിക്കാൻ കൗണ്ടറുകളുണ്ട്. ജന്മനാടിനെ സംരക്ഷിക്കാൻ ത്യാഗമനസ്സോടെ ജോലിചെയ്യാനുള്ള അവസരമാണ് സൈനിക സേവനത്തിലൂടെ ലഭിക്കുന്നതെന്ന് നാഷനൽ മിലിട്ടറി സർവിസ് അതോറിറ്റി നിയമകാര്യ മേധാവി കേണൽ ഡോ. ഫാദിൽ സഫർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.