ട്രാക് ഇഫ്താർ സംഗമം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനാസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) ഇഫ്താർ സംഗമം അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനാസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്തു.
ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. മാർട്ടിൻ മാത്യു, അലക്സ് പുത്തൂർ, ജിനേഷ്, ഷൈജിത്, സക്കീർ പുതിയതുറ, ശ്രീരാഗം സുരേഷ്, മോഹന കുമാർ, ഡോ.ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഗോപകുമാർ, വിജിത്ത് കുമാർ, റോബർട്ട്, രഞ്ജിത്ത് ജോണി എന്നിവർ ആശംസകൾ അറിയിച്ചു.
ട്രാക് ജന.സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഷിനി റോബർട്ട് നന്ദിയും പറഞ്ഞു. വിവിധ ജില്ലാ - പ്രാദേശിക സംഘടനാ പ്രതിനിതികൾ, കലാസാംസ്കാരിക സംഘടനാ പ്രതിനിതികൾ, വ്യവസായികൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. അരുൺ കുമാർ ചടങ്ങ് നിയന്ത്രിച്ചു. അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, വനിതാ വേദി വൈസ് പ്രസിഡന്റ് ശ്രീലതാ സുരേഷ്, ജോ.ട്രഷറർ അശ്വതി അരുൺ എന്നിവർ ഏകോപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.