കുവൈത്ത്​ കെ.എം.സി.സിയിലേക്ക്​ കടന്നുവന്നവർക്ക്​ അംഗത്വവും സ്വീകരണവും നൽകുന്ന പരിപാടി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്​ഘാടനം ചെയ്യുന്നു

കെ.എം.സി.സിയിൽ ചേർന്നവർക്ക്​ സ്വീകരണം നൽകി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിവിധ പ്രസ്ഥാനങ്ങളിൽനിന്ന്​ കുവൈത്ത്​ കെ.എം.സി.സിയിലേക്ക്​ കടന്നുവന്നവർക്ക്​ അംഗത്വവും സ്വീകരണവും നൽകി. തൃശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർക്കാണ്​ സ്വീകരണം നൽകിയത്​. കുവൈത്ത്​ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ പരിപാടി ഉദ്​ഘാടനം ചെയ്​തു.

അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ നടന്ന സ്വീകരണ പരിപാടിയിൽ കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പ്രസിഡൻറ്​ അബ്​ദുറഹ്​മാൻ വൈലത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ ശറഫുദ്ദീൻ കണ്ണേത്ത് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്​ദുൽ റസാഖ് വാളൂർ, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി എൻജിനീയർ മുഷ്ത്താഖ്, തൃശൂർ ജില്ല പ്രസിഡൻറ്​ അസീസ് വലിയകത്ത്, ജനറൽ സെക്രട്ടറി അബ്​ദുല്ലത്തീഫ് ചേലക്കര, മണ്ഡലം പ്രസിഡൻറ്​ പി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി റഷീദ് ഏങ്ങണ്ടിയൂർ സ്വാഗതവും ജില്ല സെക്രട്ടറി ഇക്ബാൽ കൈപ്പമംഗലം നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.