കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതaനായി. തൃശൂർ വലപ്പാട് സ്വദേശി പുതിയവീട്ടിൽ ഹംസയാണ് (63) മരിച്ചത്. പരേതരായ അബൂബക്കറിെൻറയും ആയിഷാബിയുടെയും മൂത്ത മകനാണ്. എജിലിറ്റി വെയർ ഹൗസിൽ സൂപ്പർവൈസറായിരുന്നു. 38 വർഷമായി കുവൈത്ത് പ്രവാസിയാണ്.
അവധി കഴിഞ്ഞ് ഈയടുത്താണ് ദുബൈ വഴി കുവൈത്തിൽ തിരിച്ചെത്തിയത്. ഭാര്യ സൗദ കുവൈത്ത് എയർവേസ് നാസിലെ ജീവനക്കാരിയാണ്.മക്കൾ: അഹ്മദ്, ഹഫ്സ. സഹോദരങ്ങൾ: ഇഖ്ബാൽ, അബ്ദുൽ ഗഫൂർ, ഹാജറാബി. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.