കുവൈത്ത് സിറ്റി: ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘സർഗസായാഹ്നം’ എന്ന പേരിൽ പൊതുവിഭാഗത്തിൽ മലയാള പ്രസംഗമത്സരം സംഘടിപ്പിച്ചു. അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരം സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. മനോജ് മാത്യു യോഗനിർദേശങ്ങൾ നൽകി.
ശ്രീജ പ്രബീഷ് അവതരണം നിർവഹിച്ചു. ഡിസ്ട്രിക്ട് 20 ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസ് ‘ടോസ്റ്റ് മാസ്റ്റേഴ്സ് കൊണ്ടുള്ള പ്രയോജനങ്ങൾ’ വിഷയത്തിൽ പ്രഭാഷണം നടത്തി. ഏരിയ 19 ഡയറക്ടർ സുനിൽ എൻ.എസ് ആശംസകൾ നേർന്നു. പ്രസംഗമത്സരത്തിൽ സിജോ തളിയൻ, ബിവിൻ തോമസ്, ജറാൾഡ് ജോസഫ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഷീബ മുഖ്യ വിധികർത്താവായി. ജോൺ മാത്യു പാറപ്പുറത്ത് മത്സരം നിയന്ത്രിച്ചു.
ബിജോ പി. ബാബു വിജയികൾക്ക് പ്രശസ്തിപത്രവും ഫലകവും കൈമാറി. ഡിവിഷൻ എച്ച് ഡയറക്ടർ പ്രമുഖ് ബോസ് മത്സര അവലോകനം നടത്തി. ക്ലബ് ഉപാധ്യക്ഷൻ സാജു സ്റ്റീഫൻ നന്ദി പറഞ്ഞു.
അജോയ് ജേക്കബ് ജോർജ്, ബെർവിൻ സുതർ, പ്രശാന്ത് കവളങ്ങാട്, ജോമി ജോൺ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.
അംഗങ്ങളുടെ വ്യക്തിത്വ വികാസവും ആശയവിനിമയ പാടവവും പ്രഭാഷണകലയും വളർത്താൻ പരിശീലനം നൽകുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനൽ പ്രസ്ഥാനത്തിലെ കുവൈത്തിലെ ഏക മലയാളം ക്ലബാണ് ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.