കുവൈത്ത് സിറ്റി: ഈ മാസം രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കും. കുവൈത്തിന്റെ ആകാശത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉൽക്കാവർഷം ദൃശ്യമാകും. രാത്രി സമയങ്ങളിൽ തുറന്നതും ഇരുണ്ടതുമായ സ്ഥലങ്ങളിൽ നഗ്നനേത്രങ്ങൾകൊണ്ട് ഇവ ദർശിക്കാനാകുമെന്ന് അൽ ഉജിരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. വാൽനക്ഷത്രം, കൊള്ളിമീനുകൾ എന്നെല്ലാം അറിയപ്പെടുന്ന ചതുരാകൃതിയിലുള്ള ഉൽക്കാവർഷമാണ് രാജ്യത്ത് കാണാനാകുക.
ബുധനാഴ്ച അർധരാത്രിക്ക് ശേഷവും വ്യാഴാഴ്ച സൂര്യോദയത്തിന് മുമ്പുള്ള മണിക്കൂറുകളിലും ഉൽക്കകൾ മികവോടെ കാണാനാകും. ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്നതിനാൽ സൂര്യന്റെ വളയം സാധാരണയേക്കാൾ വലുതും തെളിച്ചമുള്ളതുമായി വരുംദിവസങ്ങളിൽ അനുഭവപ്പെടുമെന്നും അൽ ഉജിരി സയന്റിഫിക് സെന്റർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.