കുവൈത്ത് സിറ്റി: ക്രിക്കറ്റ് ക്ലബ്ബുകളായ ബ്ലാക്ക് സി.സിയും സ്റ്റോംറൈഡേഴ്സും സംയുക്തമായി സംഘടിപ്പിച്ച ടി.പി.എൽ സീസൺ- 2 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം എം.ഐ.ബി ജേതാക്കളായി. ഫൈനലിൽ ടീം റെഡ് ആൻഡ് ബ്ലാക്കിനെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. ഫൈനലിൽ ആറു വിക്കറ്റ് വീഴ്ത്തിയ എം.ഐ.ബിയുടെ മുഹമ്മദ് സഫ്രാൻ കളിയിലെ താരമായി.
ടൂർണമെന്റിലെ മികച്ച ബൗളറായി ചെന്നൈ സൂപ്പർകിങ്സിലെ അജ്മലിനെയും, ബാറ്ററായി സ്കൈ ഹാക്സിലെ നവാസിനെയും തിരഞ്ഞെടുത്തു. ജംഗിൾ ഇലവനിലെ ശരീഫുൾ ഹഖാണ് ടൂർണമെന്റിലെ താരം. ഫൈനൽ അമ്പയർമാരായ കോശി, ചെപ്പി തേലപ്പുറത്തു, നിതേഷ് ദേവദാസ് എന്നിവർ എന്നിവർ നിയന്ത്രിച്ചു. സമ്മാന വിതരണ ചടങ്ങിൽ മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബഷീർ പട്ടണത്തു മുഖ്യാതിഥിയായി.
ഫീനിക്സ് റോയൽ സീഗൾ ചെയർമാൻ സുനിൽ പാറകപടത്തിനെ ആദരിച്ചു. കൺവീനർമാരായ വിഷ്ണു രാജ്, റെജിദ്, വിനീഷ്,രാഹുൽ നായർ, സിദ്ദീഖ്, സുർജിത്, ലിജോ, ആസിഫ്, വിബിൽ എന്നിവർ നേതൃത്വം നൽകി. ടി.പി.എൽ സീസൺ-3 ജൂണിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.