ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം: കു​വൈ​ത്ത്-​യു.​എ.​ഇ ധാ​ര​ണ

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ യു.​എ.​ഇ​യും കു​വൈ​ത്തും ത​മ്മി​ൽ പു​തി​യ ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന നി​യ​മ ലം​ഘ​ന​ത്തി​ന് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കു​ന്ന രീ​തി​യാ​ണി​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​ന​ട​ത്തി.

ഇ​തു പ്ര​കാ​രം യു.​എ.​ഇ സ​ന്ദ​ർ​ശി​ക്കു​ക​യും ഗ​താ​ഗ​ത ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഏ​തൊ​രു കു​വൈ​ത്ത് പൗ​ര​നും സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പി​ഴ അ​ട​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​യി​രി​ക്കും. യു.​എ.​ഇ പൗ​ര​ൻ കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി മ​ട​ങ്ങി​യാ​ൽ യു.​എ.​ഇ​യി​ൽ പി​ഴ അ​ട​ക്കേ​ണ്ടി​യും വ​രും.

സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലോ വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​ന​ത്തി​ലോ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ പേ​രി​ലാ​കും നി​യ​മ​ലം​ഘ​നം രേ​ഖ​പ്പെ​ടു​ത്തു​ക.

Tags:    
News Summary - Traffic Rule Violation: Kuwait-UAE Concept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.