കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ട്രാഫിക് സർവിസ് സെൻറർ തുറന്നു. ഗതാഗത വകുപ്പ് ആസ്ഥാനത്തുതന്നെയാണ് ഭിന്നശേഷിക്കാരുടെ വിവിധ സേവനങ്ങൾക്കായി പ്രത്യേക കേന്ദ്രം തുറന്നത്. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ, മറ്റു കാര്യങ്ങൾ എന്നിവക്ക് ഭിന്നശേഷിക്കാർ വീൽചെയറിൽനിന്ന് ഇറങ്ങാതെത്തന്നെ കഴിയുന്ന ഡ്രൈവ് ത്രൂ സർവിസാണ് ആരംഭിച്ചത്.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഇസ്സാം അൽ നഹാം ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രം കൂടുതൽ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ്, ഭിന്ന ശേഷി വകുപ്പിലെ സൈക്ലോജിക്കൽ ഡയറക്ടർ ഹനാദി അൽ മുബൈലിഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.