ട്രാ​ക്ക് പ്ര​വ​ർ​ത്ത​ക​ർ ഡോ. ​ശ​ശി ത​രൂ​ർ എം.​പി​ക്ക് നി​വേ​ദ​നം

ന​ൽ​കു​ന്നു

യാ​ത്രാ​ദു​രി​തം: ട്രാ​ക്ക് ഡോ. ​ശ​ശി ത​രൂ​ർ എം.​പി​ക്ക് നി​വേ​ദ​നം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം നോ​ൺ ​െറ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) ഡോ. ​ശ​ശി ത​രൂ​ർ എം.​പി​ക്ക് നി​വേ​ദ​നം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ൽ എ​ത്തു​ന്ന​തി​ന് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ കു​റ​വാ​ണ​ന്ന് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ​ക്ഷ​ൻ വി​മാ​ന​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന നി​ര​ക്കും സ​മ​യ​ന​ഷ്ട​വും എം.​പി​യെ ധ​രി​പ്പി​ച്ചു.

ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സ​മെ​ങ്കി​ലും ജ​സീ​റ എ​യ​ർ​വെ​യ്സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​മാ​ന സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്താ​മെ​ന്ന് ഡോ. ​ശ​ശി ത​രൂ​ർ ട്രാ​ക്കി​ന്റെ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്റ് എം.​എ. നി​സാം, ജ​ന. സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ശ്രീ​രാ​ഗം സു​രേ​ഷ്, മോ​ഹ​ൻ കു​മാ​ർ, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ഒ. അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Travel Distress-Trak give notice to Dr Shashi Tharoor MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.