ത്ത് സിറ്റി: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തയാറെടുക്കുന്ന കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിൽ രണ്ടു മലയാളികൾ. തിരുവനന്തപുരം കഴക്കൂട്ടം തുമ്പ സ്വദേശി എഡിസൻ സിൽവ, കൊല്ലം സ്വദേശി ഷിറാസ് ഖാൻ എന്നിവരാണ് കുവൈത്ത് ടീമിലെ മലയാളികൾ. ടീമിൽ അഞ്ചു ഇന്ത്യക്കാരുണ്ട്. മൂന്നു ശ്രീലങ്കക്കാർ, ഒരു അഫ്ഗാനിസ്താൻ പൗരൻ, നാലു പാകിസ്താൻ പൗരന്മാർ, ഒരു ബംഗ്ലാദേശി എന്നിവരാണ് മറ്റുള്ളവർ.
ഒക്ടോബർ 19 മുതൽ 30 വരെ ഖത്തറിൽ നടക്കുന്ന യോഗ്യത മത്സരത്തിൽ ബഹ്റൈൻ, സൗദി, മാൽഡിവ്സ്, ഖത്തർ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് കുവൈത്തുള്ളത്. കരുത്തരായ ഖത്തറിനെ മറികടക്കാൻ കഴിഞ്ഞാൽ മുന്നേറാമെന്ന പ്രതീക്ഷയിലാണ് െഎ.സി.സി റാങ്കിങ്ങിൽ 27ാമതുള്ള കുവൈത്ത് ടീം. ബഹ്റൈൻ (43), സൗദി (28), മാൽഡിവ്സ് (74), ഖത്തർ (21) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ റാങ്ക്.
ഇടംകൈയൻ സ്പിന്നർ മുഹമ്മദ് അസ്ലം നയിക്കുന്ന ടീം മുൻ ശ്രീലങ്കൻ അന്തർദേശീയ താരം മുത്തുമുതലിഗെ പുഷ്പകുമാരയുടെ കീഴിൽ ഒരു വർഷമായി കഠിന പരിശീലനത്തിലൂടെ തയാറെടുക്കുകയാണ്. മുൻ വർഷങ്ങളിലും കുവൈത്ത് ടീമിൽ മലയാളികൾ ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റിന് കുവൈത്തികൾക്കിടയിൽ വലിയ വേരോട്ടമായിട്ടില്ല. അതുകൊണ്ടുതന്നെ പ്രവാസികളാണ് ടീമിൽ ഉണ്ടാകാറുള്ളത്. 14 അംഗ ടീം: മുഹമ്മദ് അസ്ലം (ക്യാപ്റ്റൻ) അദ്നാൻ ഇദ്രീസ്, ബിലാൽ ഖാൻ, എഡ്സൺ സിൽവ, കാഷിഫ് ശരീഫ്, മീത്ത് ബാവ്സർ, നവാഫ് അഹ്മദ്, നവീദ് ഫക്ർ, പ്രദീപ് വസന്ത, രവിജ ഡിസിൽവ, സയ്യിദ് മുനീബ്, ഷിറാസ് ഖാൻ, ഉസ്മാൻ ഗനി. ടീം മാനേജർ: മഹ്മൂദ് അബ്ദുല്ല. അസിസ്റ്റൻറ് കോച്ച്: നിഖിൽ കുൽക്കർണി. റിസർവ് താരങ്ങൾ: അബ്ദുൽ ഹസീബ്, നസീർ ഹുസൈൻ.
എഡ്സൻ സിൽവ
തിരുവനന്തപുരം കഴക്കൂട്ടം തുമ്പ സ്വദേശി. ഒാൾറൗണ്ടർ. നഴ്സിങ് പഠനം കഴിഞ്ഞതിനു ശേഷം സജീവ ക്രിക്കറ്റിലേക്ക്. തിരുവനന്തപുരത്തെ രഞ്ജി സി.സി എന്ന ക്ലബിലൂടെ ഡിവിഷൻ ക്ലബിൽ കളിച്ച് തുടക്കം.
മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ സായി കോച്ചിങ് സെൻററിൽ ബിജു ജോർജിന് കീഴിൽ പരിശീലനം. ഇന്ത്യൻ വനിത ടീമിെൻറ ഫീൽഡിങ് പരിശീലകനായ അദ്ദേഹമാണ് എഡ്സനെ കുവൈത്തിലേക്ക് നിർദേശിച്ചത്. 2015ൽ കുവൈത്തിലെത്തിയ എഡ്സൻ അന്നുമുതൽ സേഫ്റ്റി പ്ലസ് ഡാഷേഴ്സ് ടീമിൽ കളിക്കുന്നു.
കുവൈത്ത് ക്രിക്കറ്റ് ഡൊമെസ്റ്റിക് ഡയറക്ടർ കൂടിയായ സേഫ്റ്റി പ്ലസ് ഡാഷേഴ്സ് ടീം മാനേജർ റിഷിഡിജെയുടെ മാർഗനിർദേശങ്ങൾ സഹായിച്ചതായി എഡ്സൻ പറയുന്നു. അഹ്ലി യുനൈറ്റ് ബാങ്കിലാണ് ജോലി.
ഷിറാസ് ഖാൻ
കൊല്ലം പള്ളിമുക്ക് സ്വദേശി. അണ്ടർ 14, 16, 19 കേരള ടീമിൽ അംഗമായിരുന്നു. 23 സ്റ്റേറ്റ് ക്യാമ്പിൽ നിൽക്കവെയാണ് കുവൈത്തിലേക്ക് അവസരം വരുന്നത്. ജില്ല ടീമിൽ 235 റൺസെടുത്ത പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ കുവൈത്തിലെ ആർെട്ടക് ക്ലബ് ആണ് കുവൈത്തിൽ ജോലിയും കളിക്കാനുള്ള അവസരവും മുന്നോട്ടുവെക്കുന്നത്. രണ്ടു വർഷം ആർെട്ടക്കിനായി കളിച്ചു. നിലവിൽ സൈപം എന്ന ക്ലബിനായാണ് കളിക്കുന്നത്. കുവൈത്തിൽ അഞ്ചര വർഷമാകുന്നു. കഴിഞ്ഞ വർഷവും കുവൈത്ത് ദേശീയ ടീമിൽ ഉണ്ടായിരുന്നു. എം.ഇ.സി.സി കമ്പനി ക്വാളിറ്റി കൺട്രോൾ ഇസ്പെക്ടർ ആയാണ് ജോലി ചെയ്യുന്നത്. ക്രിക്കറ്റിലേക്ക് കൊണ്ടുവന്ന ജസ്റ്റിൻ ജയിംസ്, അരുൺ പരമേശ്വരൻ, എം.എസ്. ശ്രീകാന്ത് തുടങ്ങിയ പരിശീലകരോടും ലീഗ് മാച്ചിലേക്ക് അവസരം നൽകിയ കൊല്ലം െഎ.പി.ഒ ക്ലബിനോടും കടപ്പാടുണ്ടെന്ന് ഷിറാസ് ഖാൻ പറയുന്നു. വീട്ടുകാരുടെയും ഭാര്യ വി.എസ്. പാർവതിയുടെയും പിന്തുണ കരുത്തുനൽകുന്നതായി ഷിറാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.