കുവൈത്ത് സിറ്റി: സീറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതക്ക് കീഴില്‍ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്ലവര്‍ ദേവാലയം ഇടിച്ചുനിരത്തിയ സംഭവം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സീറോ മലബാര്‍ കൾചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈത്ത്. 1500ഒാളം വിശ്വാസികള്‍ ഒരുപതിറ്റാണ്ടിലേറെ കാലമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്.
സീറോ മലബാർ വിശ്വാസികളുടെ വിശ്വാസത്തെ അവഹേളിക്കുകയും മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്ത നടപടിക്കെതിരെ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉടൻ ഉണ്ടാകണമെന്നും അന്വേഷണം നടത്തണമെന്നും എസ്.എം.സി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അവിടത്തെ വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിൽ 'മതേതര സന്ധ്യ' എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ എല്ലാ അംഗങ്ങളും കത്തിച്ച മെഴുകു തിരികളുമായി പങ്കെടുത്തു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ബിജോയ് പാലാകുന്നേൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് സുനിൽ റാപ്പുഴ സംസാരിച്ചു.
എസ്.എം.വൈ.എം പ്രസിഡൻറ് നാഷ് വർഗീസ് മതേതര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ് ഷാജിമോൻ ഏരെത്ര, കൾചറൽ കൺവീനർ കുഞ്ഞച്ചൻ ആൻറണി എന്നിവർ നേതൃത്വം നൽകി. ട്രഷറർ സാലു പീറ്റർ ചിറയത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.