കുവൈത്ത് സിറ്റി: കടൽ വഴി രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്നുകടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. 51 കിലോ മയക്കുമരുന്നുമായി രണ്ടു പേരും അറസ്റ്റിലായി.
മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്മെന്റും ലോക്കൽ കൺട്രോൾ ഡിപ്പാർട്ട്മെന്റും സംയുക്ത സുരക്ഷാ സംഘം രൂപവത്കരിച്ച് ലഹരികടത്ത് സംഘത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ആവശ്യമായ നിയമ നടപടികൾക്ക് ശേഷം പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വിപത്തിനെ ചെറുക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും ലഹരിക്കടത്തുകാരെയും കച്ചവടക്കാരെയും പിടികൂടുന്നതിനും ശക്തമായ പരിശോധനകളും നടപടികളും നടന്നുവരികയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.