വൻതോതിൽ ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

കുവൈത്ത് സിറ്റി: വൻതോതിൽ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർ പിടികൂടി.

മാർക്കറ്റിൽ 30 ലക്ഷം കുവൈത്തി ദീനാർ വില വരുന്നവയാണ് പിടികൂടിയ വസ്തുക്കൾ. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നു അധികൃതർ വ്യക്തമാക്കി. രണ്ടുപേരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് നാർക്കോട്ടിക് കൺട്രോൾ അഡ്മിനിസ്ട്രേഷന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രതികളിലൊരാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിൽ വീട്ടിൽനിന്ന് ഉദ്യോഗസ്ഥർ വൻതോതിൽ മയക്കുമരുന്നും അതിനായി ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.

ഒരു ടണ്ണിൽ കൂടുതൽ ലിറിക്ക ഗുളികകൾ, 35 കിലോ രാസവസ്തു, 18 കിലോ ഷാബു, രണ്ടു കിലോ ഹഷീഷ്, ഒരു കിലോ ലിറിക്ക പൗഡർ, മൂന്നു കിലോ മരിജ്വാന, 2000 ക്യാപ്റ്റഗൺ ഗുളികകൾ എന്നീ ലഹരിവസ്തുക്കളാണ് പിടികൂടിയത്.രണ്ടു തോക്കുകളും, നാല് പിസ്റ്റൾ ഇനത്തിൽപെട്ട തോക്കുകളും വിവിധ തരം ആയുധങ്ങളും പിടികൂടിയതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Two persons arrested with large quantities of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.