കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിൽ 47,000 ഡെലിവറി വാഹനങ്ങൾ സേവനങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. കാറുകളും മോട്ടോർ ബൈക്കുകളും ഉൾപ്പെടെയാണ് ഈ കണക്കെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽ ഷാഹദ് റിപ്പോർട്ട് ചെയ്തു.
ഇതിൽ 3,000-ത്തിലധികം വാഹനങ്ങൾ അധികാരികൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ലൈസൻസ് പുതുക്കിയിട്ടില്ല. ഇത് രാജ്യത്തെ ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ട്രാഫിക് നിയമങ്ങൾ വ്യാപകമായി പാലിക്കാത്തത്, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, ഡ്രൈവിങ് ലൈസൻസുകൾ തെറ്റായി നേടിയെടുക്കൽ എന്നിവയും പ്രശ്ന കാരണമായി ചൂണ്ടിക്കാട്ടുന്നു. ചില വീട്ടുജോലിക്കാർ സ്പോൺസർമാരിൽനിന്ന് രക്ഷപ്പെട്ട് ഡെലിവറി ജോലികൾ ഏറ്റെടുക്കുന്ന പ്രവണതയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.