ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും
ഗണ്യമായ വർധന
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ വൻ വർധന. രണ്ടാഴ്ചക്കിടെ 155 ശതമാനമാണ് വർധനയുണ്ടായത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും ഗണ്യമായ വർധനയുണ്ട്.
ഫെബ്രുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തിൽ 54 പേർ ഉണ്ടായിരുന്നത് ഇപ്പോൾ 141 ആയി ഉയർന്നു. ഇൗ മാസം തുടക്കത്തിൽ 6408 പേരാണ് ചികിത്സയിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 10,873ലെത്തി. ജനുവരി തുടക്കത്തിൽ 3000ത്തിലേറെ പേർ മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. പുതിയ കേസുകളേക്കാൾ രോഗമുക്തരുണ്ടായിരുന്ന ഘട്ടത്തിൽ രാജ്യം കോവിഡിനെ അതിജീവിക്കുകയാണെന്ന പ്രതീക്ഷ ജനിച്ചു.
എന്നാൽ, ജനുവരി മുതൽ പുതിയ കേസുകൾ ഉയർന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും പിന്നീട് പുതിയ കേസുകൾ വർധിക്കുകയായിരുന്നു. ഫെബ്രുവരിയിൽ വർധനയുടെ തോത് പിന്നെയും കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.