കുവൈത്ത് സിറ്റി: സൗത്ത് സാദ് അബ്ദുല്ല ഭവന പദ്ധതിക്ക് തടസ്സമായി നിൽക്കുന്ന സർക്കാർ വസ്തുക്കളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സർക്കാർ സ്വത്തുക്കളിൽ സ്ഥാപിച്ച 10 ടെന്റുകൾക്ക് പുറമെ 35 കെട്ടിടങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ജഹ്റ ഗവർണറേറ്റിലെ വകുപ്പ് മേധാവി മുഹമ്മദ് ഫഹദ് പറഞ്ഞു. ഭവന പദ്ധതിയുടെ പരിധിയിൽ വരുന്ന 600 ഓളം നിർമാണങ്ങൾ കഴിഞ്ഞ മാസങ്ങളിൽ നീക്കം ചെയ്തതായും ഫഹദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.