കുവൈത്ത് സിറ്റി: അനധികൃതമായി പ്രവർത്തിച്ച ട്രെയിനിങ് സെന്റര്‍ കുവൈത്ത് വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. നിയമവിരുദ്ധമായി വ്യാജ പരിശീലന സർട്ടിഫിക്കറ്റുകൾ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. രാജ്യത്തെ സ്വകാര്യ പരിശീലന വകുപ്പിന്റെ നിയമം സ്ഥാപനം ലംഘിച്ചെന്നും വിദ്യാര്‍ഥികള്‍ക്ക് നല്കിയ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ വിശ്വാസ്യത കൂട്ടാൻ നേരത്തെ വാണിജ്യ മന്ത്രാലയത്തിന്റെ ലോഗോ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നു. സ്ഥാപനത്തിനെതിരെ മറ്റു നിയമനടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.