കുവൈത്ത് സിറ്റി: കുട്ടികളിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഭക്ഷ്യപദാർഥങ്ങൾക്ക് സ്കൂൾ കാന്റീനുകളിൽ വിലക്ക് ഏർപ്പെടുത്തി. സോഫ്റ്റ് ഡ്രിങ്ക്സും മിഠായികളും അടക്കമുള്ളവക്കാണ് നിരോധനം. ഇതുസംബന്ധമായി ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി നിർദേശം നൽകി.
എല്ലാത്തരം ശീതളപാനീയങ്ങൾ, ടിന്നിലടച്ച ജ്യൂസുകൾ, സ്പോർട്സ് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ്, ച്യൂയിങ് ഗം, ലോലിപോപ്പ്, മിഠായി, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യപദാർഥങ്ങൾക്കും വിലക്ക് വരും.ഇത്തരം ഉൽപന്നങ്ങളിൽ വലിയ അളവിൽ കൊഴുപ്പും ഉയർന്ന കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായും അധികൃതര്‍ പറഞ്ഞു.
വിദ്യാർഥികള്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണ നിലവാര നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.