കുവൈത്ത് സിറ്റി: അഞ്ജാഫ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സുരക്ഷാജീവനക്കാർ ഉടൻ സംഭവസ്ഥലത്ത് എത്തി മൃതദേഹം പരിശോധിച്ചു. നീന്തൽ വസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് വിദഗ്ധർ സമഗ്രമായ പരിശോധന നടത്തും. മരണത്തിൽ അസ്വാഭാവികതയോ മറ്റ് ഘടകങ്ങളോ ഉണ്ടോ എന്ന കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.