കുവൈത്ത് സിറ്റി: കുവൈത്തിൽ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ആരോഗ്യ മന്ത്രാലയം കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നു. ഉപഭോക്താക്കളുമായി നേരിട്ടും നിരന്തരവും സമ്പർക്കം പുലർത്തുന്നവരായതിനാൽ പ്രത്യേക പരിഗണന നൽകി ഇവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു.
മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ഉപയോഗിച്ച് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ജംഇയ്യകളിലെത്തിയാണ് കുത്തിവെപ്പെടുക്കുക. കിടപ്പുരോഗികളുടെ കുത്തിവെപ്പ് പൂർത്തിയായതിനാൽ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾക്ക് ഒഴിവുണ്ട്. മുൻഗണനാടിസ്ഥാനത്തിൽ ഒാരോ വിഭാഗങ്ങൾക്ക് വാക്സിൻ നൽകാൻ ഇത് ഉപയോഗപ്പെടുത്താനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.