കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ കാമ്പയിൻ മാർച്ച് അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ആരംഭിക്കും. സലൂൺ, റസ്റ്റാറൻറ്, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനവുമായി നേരിട്ട് ഇടപെടുന്നവർ എന്ന നിലയിലാണ് ഇവർക്ക് മുൻഗണന നൽകിയത്. അതോടൊപ്പം രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാക്സിന് ലഭ്യമാക്കും.
ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വാർത്തവിനിമയ മന്ത്രാലയത്തിന് നിർദേശം നൽകി. അടുത്ത മാസം മാധ്യമപ്രവർത്തകർക്ക് കുത്തിവെപ്പിന് തീയതി അനുവദിച്ചേക്കും. പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും കുത്തിവെപ്പ് ദൗത്യം പൂർത്തിയാക്കിയ ആരോഗ്യ മന്ത്രാലയം ഒാരോ വിഭാഗങ്ങളായി മുൻഗണന ക്രമത്തിൽ കുത്തിവെപ്പിന് അപ്പോയ്ൻറ്മെൻറ് നൽകുകയാണ്. സഹകരണ സംഘം ജീവനക്കാർ, അധ്യാപകരും അല്ലാത്തവരുമായ വിദ്യാഭ്യാസ ജീവനക്കാർ എന്നിവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സഹകരണ സംഘങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ മൊബൈൽ വാക്സിനേഷൻ യൂനിറ്റ് എത്തിച്ച് ജീവനക്കാർക്ക് കുത്തിവെപ്പെടുക്കും. സെപ്റ്റംബറോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ ജീവനക്കാർക്ക് പെെട്ടന്ന് വാക്സിനേഷൻ പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ആസ്ട്രസെനക വാക്സിെൻറ അടുത്ത ബാച്ച് ഇൗ മാസംതന്നെ എത്തിയേക്കും. ഇതോടെ വാക്സിൻ ലഭ്യതയുടെ പ്രശ്നമുണ്ടാകില്ല. ഏപ്രിലിൽ കുവൈത്തിലെ എല്ലാ സ്കൂളുകളിലേയും അധ്യാപക, ഇതര ജീവനക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഘട്ടം ഘട്ടമായാണ് വിദ്യാർഥികളെ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.