കുവൈത്ത് സിറ്റി: വനിത വേദി കുവൈത്തിന്റെ ഈ വർഷത്തെ സാംസ്കാരിക പരിപാടി ‘കനിവ് -2023’ ഈമാസം 19ന് ഉച്ചക്ക് ഒരുമണിമുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടക്കും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ വനിത കമീഷൻ അധ്യക്ഷ പി. സതീദേവി മുഖ്യാതിഥിയായി പങ്കെടുക്കും. നർത്തകി വി.പി മൻസിയ, വയലിനിസ്റ്റ് ശ്യാം കല്യാൺ എന്നിവരുടെ കലാവിരുന്ന് നടക്കും.
കുവൈത്തിലെ വിവിധ സംഘടനകൾ പങ്കെടുക്കുന്ന നാടൻപാട്ടു മത്സരം ആഘോഷ ഭാഗമായി ഒരുക്കും. വനിത വേദിയുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.
23 വർഷമായി വനിത വേദി നടത്തികൊണ്ടിരിക്കുന്ന കലാസംസ്കാരിക സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘കനിവ് -2023’സംഘടിപ്പിക്കുന്നത്. വേറിട്ട പ്രവർത്തനങ്ങൾ വഴി കുവൈത്ത് മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായ വനിത വേദി, കുവൈത്തിലും നാട്ടിലും വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നു.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് അമീന അജ്നാസ്, ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ജനറൽ കൺവീനർ ബിന്ദു ദിലീപ്, ട്രഷറർ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി റോബർട്ട്, ജോയന്റ് സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.