കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് വയലാർ അനുസ്മരണ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. 'ഈ മനോഹര തീരത്ത്' എന്ന പേരിലുള്ള പരിപാടിയിൽ വയലാർ അനുസ്മരണം, കവിതാലാപന മത്സരം, നോട്ടം ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് വിതരണം എന്നിവ നടക്കും. ഡിസംബർ ഒന്നിന് വൈകീട്ട് 5.30ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ പരിപാടി ആരംഭിക്കും. കേരള കൃഷിമന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായിരിക്കും.
കവിതാലാപന മത്സരത്തിൽ 15 വയസ്സിനു താഴെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമായിരിക്കും മത്സരം. കവിതാലാപനം 10 മിനിറ്റിൽ കൂടാൻ പാടില്ല. രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും താഴെ നമ്പറിൽ ബന്ധപ്പെടാം. 66383073,69948805,9964 7998,55831679,60753530.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.