കുവൈത്ത് സിറ്റി: അമിത വേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ച് റോഡിൽ അഭ്യാസം കാണിച്ച ഡ്രൈവർക്കെതിരെ നടപടി. സബാഹ് അൽ അഹമ്മദ് മറൈൻ ഏരിയയിൽ ഇയാൾ വാഹനം ഓടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതു ശ്രദ്ധയിൽപെട്ട അധികൃതർ അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തുകയായിരുന്നു. വാഹന ഡ്രൈവർ അശ്രദ്ധമായി പ്രവർത്തിക്കുകയും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധത്തിൽ പെരുമാറിയതായും അധികൃതർ ചൂണ്ടിക്കാട്ടി.
പ്രതിക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ച് വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
അതിനിടെ, വാഹന നിയമലംഘനത്തിന് 7067 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നാലുപേരെ ട്രാഫിക് പൊലീസിലേക്കും മറ്റ് നാലു പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും റഫർ ചെയ്തു. വാഹന എക്സ്ഹോസ്റ്റുകളിൽനിന്ന് ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കിയതിന് 118 വാഹനങ്ങൾ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.