കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞദിവസം ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 28 പ്രവാസികളെ പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിനാണ് പ്രതികളെ പിടികൂടിയത്. ഫഹാഹീൽ ഏരിയയിൽനിന്ന് രണ്ട് യാചകരും പരിശോധന സംഘത്തിന്റെ പിടിയിലായി. പിടിയിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
നിയമലംഘകരെ പിടികൂടുന്നതിൽ പരിശോധന സംഘങ്ങളോട് സഹകരിക്കാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അധികൃതർ അഭ്യർഥിച്ചു. ഭിക്ഷാടന കേസുകൾ ശ്രദ്ധയിൽപെട്ടാൽ 97288211 97288200 25582581 25582582 ഫോൺ നമ്പറുകളിലോ എമർജൻസി ഫോൺ നമ്പറിലോ (112) വിവരം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.