കുവൈത്ത് സിറ്റി: തദ്ദേശവിപണിയിലെ മത്സ്യം സുരക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. കടലിൽ വൻതോതിൽ മത്സ്യം ചത്തൊടുങ്ങിയത് ആളുകളിൽ ആശങ്ക പരത്തിയ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.
പൊതുവെ കുതിച്ചുയർന്ന വില സംഭവശേഷം കുറഞ്ഞതിന് കാരണം ആളുകളിലുണ്ടായ ആശങ്കയാണ്. വിപണിയിലെത്തുന്ന മത്സ്യം മുനിസിപ്പൽ അധികൃതർ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതിനിടെ, കടലിൽ വൻതോതിൽ മത്സ്യം ചത്തൊടുങ്ങിയത് ഹാനികരമായ ബാക്ടീരിയ കാരണമാണെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. ചില പ്രത്യേക തീരമേഖലയിൽനിന്ന് കടലിലേക്ക് ഒഴുകിയ മലിന വസ്തുക്കളാണ് ബാക്ടീരിയ പരത്താൻ ഇടയാക്കിയതെന്നും അതോറിറ്റിയിലെ സാങ്കേതികവിഭാഗം െഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൽ ഇനീസി അറിയിച്ചു. ഭക്ഷിക്കാൻ ഉപയോഗിക്കാത്ത ‘ചെം’ എന്ന മത്സ്യമാണ് വലിയതോതിൽ ചത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.