കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിസാ മാറ്റത്തിന് നിയന്ത്രണം ഏർപ്പെടു ത്താൻ മാനവവിഭവശേഷി വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ട്. ജംഇയ്യകൾ, നിർമാണ കമ്പ നികൾ എന്നിവ ഉൾപ്പെടെ പത്തോളം തൊഴിൽ മേഖലകളിലാണ് നിയന്ത്രണം നടപ്പാക്കുക. വിസക്കച്ചവടം തടയലും തൊഴിൽ വിപണി ക്രമീകരണവുമാണ് ലക്ഷ്യം. ഫാക്ടറികൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, കാർഷിക ഫാമുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ വിസ മാറ്റം മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെക്കാനാണ് നീക്കം.
മത്സ്യത്തൊഴിലാളികൾ, ആട്ടിടയന്മാർ എന്നിവർക്കും വിലക്ക് ബാധകമാക്കും.
ഇത്തരം മേഖലകൾ കേന്ദ്രീകരിച്ചാണ് വിസക്കച്ചവടസംഘങ്ങൾ പിടിമുറുക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാനവവിഭവശേഷി വകുപ്പിെൻറ നീക്കം. അതേസമയം, നിയന്ത്രണം പുതുതായി എത്തുന്ന തൊഴിലാളികൾക്ക് മാത്രമായിരിക്കും എന്നാണ് സൂചന. സ്വകാര്യ മേഖലയിലെ കമ്പനികളിലും മറ്റും ജോലിചെയ്യുന്ന വിദേശികളുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകൾ അടുത്തു തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. വിസക്കച്ചവടക്കാരുടെയും ഉൗഹ കമ്പനികളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉതകുന്ന നിയന്ത്രണങ്ങളാണ് ഉണ്ടാവുക. കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക് വിസ മാറ്റം വിലക്കുന്നത് പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.