കുവൈത്ത് സിറ്റി: കുവൈത്തികൾക്ക് വിസ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്കെതിരെ സർ ക്കാർ പരസ്പര നടപടികൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ. ഇതുസംബന്ധിച്ച് അഹമ്മദ് അൽ സദൂൻ ചൊവ്വാഴ്ച ദേശീയ അസംബ്ലിയിൽ കരട് നിയമം സമർപ്പിച്ചു. കുവൈത്തിലേക്ക് പ്രവേശന വിസ തേടുന്ന വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക്, ആ രാജ്യങ്ങളിൽനിന്ന് വിസ തേടുമ്പോൾ കുവൈത്തികൾക്ക് നൽകുന്ന അതേ പരിഗണന നൽകണമെന്ന് ബില്ലിൽ പറയുന്നു.
കുവൈത്ത് പൗരന്മാർക്ക് പ്രവേശന വിസ അനുവദിക്കുന്നതിനുമുമ്പ് ചില വിദേശ രാജ്യങ്ങൾ വിരലടയാളം പോലുള്ള നിയന്ത്രണങ്ങളും നടപടികളും ഏർപ്പെടുത്തുന്നുണ്ടെന്നും, കുവൈത്തും സമാനമായ നടപടികൾ കൈക്കൊള്ളണമെന്നും സാദൂൺ ആവശ്യപ്പെട്ടു. വിഷയത്തിൽ മന്ത്രിസഭ ആവശ്യമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.