സ​ന്ദ​ർ​ശ​ക​ർ ജ​ഹ്റ നേ​​ച്ച​​ർ റി​​സ​​ർ​​വി​ൽ

ജഹ്‌റ നേച്ചർ റിസർവിൽ വീണ്ടും സന്ദർശകർ എത്തിത്തുടങ്ങി

കുവൈത്ത് സിറ്റി: ജഹ്‌റ നേച്ചർ റിസർവിൽ വീണ്ടും സന്ദർശകർ എത്തിതുടങ്ങി. അറ്റകുറ്റപ്പണിക്കു ശേഷം വെള്ളിയാഴ്ച മുതലാണ് സന്ദർശകർക്ക് പ്രവേശനം തുടങ്ങിയത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശന സമയം. ഫോട്ടോഗ്രാഫർമാർക്ക് പ്രത്യേക അനുവാദം വാങ്ങി രാവിലെ അഞ്ചുമുതൽ പ്രവേശിക്കാം. എൻവയൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ) ഔദ്യോഗിക ആപ്പിൽ മുൻകൂർ റിസർവേഷൻ നടത്താം. സന്ദർശകർക്ക് ഗൈഡിന്റെ സഹായം ഉണ്ടാകും.

വടക്ക് ഖുവൈസത്ത് മുതല്‍ തെക്ക് ജാബിര്‍ അല്‍ അഹ്മദ് വരെ 18 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയിലാണ് റിസര്‍വ്. ഇതിൽ നാല് ചതുരശ്ര കിലോമീറ്ററാണ് പൊതുജനങ്ങൾക്കായി തുറന്നത്. കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, മരുഭൂമികൾ എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത പരിസ്ഥിതികളുള്ള 300ലധികം ദേശാടന, പ്രാദേശിക പക്ഷികൾ ഇവിടെയുണ്ട്. തടാകങ്ങൾ കുവൈത്തിലെ മറ്റു റിസര്‍വുകളില്‍നിന്ന് ജഹ്റ നേച്ചര്‍ റിസര്‍വിനെ വ്യത്യസ്തമാക്കുന്നു. 1987ലാണ് ഇതിനെ സംരക്ഷിത പ്രദേശമാക്കി മാറ്റിയത്.

ഈർപ്പം നിലനിൽക്കുന്ന മണ്ണ്, സസ്യജന്തുജാലങ്ങൾ എന്നിവ ഈ പ്രകൃതിദത്ത റിസർവിന്റെ പ്രത്യേകതയാണ്. കടലിനോട് ചേര്‍ന്ന് വളരുന്ന കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ 70ഓളം സസ്യഇനങ്ങളും ഇവിടെയുണ്ട്.സന്ദർശനത്തിന് അഞ്ചോ അതില്‍ താഴെയോ ആളുകളുടെ ഗ്രൂപ്പിന് 10 ദീനാറാണ് പ്രവേശന ഫീസ്. അധികമായി വരുന്ന ഓരോ വ്യക്തിക്കും രണ്ടു ദീനാര്‍ നല്‍കണം.

Tags:    
News Summary - Visitors started arriving again at Jahra Nature Reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.