പാലക്കാട്: ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി സുഗമമാക്കാൻ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി.
ജനുവരി 10, 12 തീയതികളിൽ കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16608 കണ്ണൂർ - കോയമ്പത്തൂർ എക്സ്പ്രസിന്റെ മാഹി സ്റ്റേഷനിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കും. ഈ ട്രെയിൻ ഈ ദിവസം മാഹി സ്റ്റേഷനിൽ നിർത്തില്ല. നമ്പർ 16606 തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് ജനുവരി 16ന് തിരുവനന്തപുരത്ത്നിന്ന് രണ്ട് മണിക്കൂർ വൈകിയേ യാത്ര തുടങ്ങൂ.
ജനുവരി 26, ഫെബ്രുവരി രണ്ട് തീയതികളിൽ കോയമ്പത്തൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 56603 കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ പാലക്കാടിനും ഷൊർണൂരിനുമിടയിൽ ഓടില്ല.
പാലക്കാട്: തിരുച്ചിറപ്പിള്ളി ഡിവിഷനിലെ ട്രാക് അറ്റകുറ്റപ്പണിക്കായി ജനുവരി ഏഴ്, 14 തീയതികളിൽ പാലക്കാട് ടൗണിൽനിന്ന് ആരംഭിക്കുന്ന 16844 നമ്പർ പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് തിരുച്ചിറപ്പള്ളി കോട്ടയിൽ യാത്ര അവസാനിപ്പിക്കും.
തിരുച്ചിറപ്പള്ളി കോട്ടക്കും തിരുച്ചിറപ്പള്ളി ജങ്ഷനുമിടയിൽ ഈ ട്രെയിൻ സർവിസുണ്ടാകില്ല. ഇതേ തീയതികളിൽ തിരുച്ചിറപ്പള്ളി ജങ്ഷനിൽനിന്ന് ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന നമ്പർ 16843 തിരുച്ചിറപ്പിള്ളി ജങ്ഷൻ-പാലക്കാട് ടൗൺ എക്സ്പ്രസ് അതേ ദിവസം ഉച്ചക്ക് 1.12ന് തിരുച്ചിറപ്പിള്ളി കോട്ടയിൽനിന്നാണ് പുറപ്പെടുക.
പാലക്കാട്: നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ് - കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് ജനുവരി എട്ട്, 15 തീയതികളിൽ മുളന്തുരുത്തിയിൽ യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഈ ട്രെയിൻ മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.