????????? ???????? ??????? ????? ?? ??????? ????????????????????

സമ​ഗ്ര ലോക്ക്​ ഡൗൺ നടപ്പാക്കുന്നത്​ ഇങ്ങനെ...

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച വൈകീട്ട്​ നാലുമണി മുതൽ സമഗ്ര ലോക്​ ​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്​ നടപ്പാക്കുന്നത്​ എപ്രകാരം എന്ന കാര്യത്തിലെ ആശങ്കക്ക്​ വിരാമം. 

ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​, വാണിജ്യ മന്ത്രി ഖാലിദ്​ അൽ റൗദാൻ, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​, സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീൽ, മുനിസിപ്പൽ മന്ത്രി വലീദ്​ ജാസിം, സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം എന്നിവർ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. 

ഇതനുസരിച്ച്​ ആരോഗ്യം, സുരക്ഷ, ഇലക്​ട്രിസിറ്റി, എണ്ണ, മുനിസിപ്പാലിറ്റി പ്രധാന സർക്കാർ വകുപ്പുകളും എയർ കണ്ടീഷനിങ്​, അറ്റകുറ്റപണി തുടങ്ങി സ്വകാര്യ മേഖലയിലെ ജനങ്ങൾക്ക്​ അത്യാവശ്യ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കും പ്രവർത്തിക്കാം. മറ്റു സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടണം. ഫാർമസി, ഭക്ഷണ സാധനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവക്ക്​ ഡെലിവറി സർവീസിന്​ അനുമതിയുണ്ട്​. ബാങ്കുകളുടെ പ്രധാന ശാഖകൾ കുറച്ചു സമയം പ്രവർത്തിക്കും. 

സ്വദേശികൾക്കും വിദേശികൾക്കും www.moci.shop എന്ന വെബ്​സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്​മ​െൻറ്​ എടുത്ത്​ ബാർകോഡ്​ ഉപയോഗിച്ച് സഹകരണ സംഘങ്ങളിൽനിന്ന്​​ പർച്ചേസ്​ നടത്താം. 

മാസ്​ക്​ ധരിച്ചും അകലം പാലിച്ചും റെസിഡൻഷ്യൽ ഏരിയയിലൂടെ വ്യായാമത്തിനായുള്ള നടത്തം വൈകീട്ട്​ 4.30 മുതൽ 6.30 വരെ അനുവദിക്കും. ഇതിനായി വാഹനങ്ങൾ ഉപയോഗിക്കരുത്​.

റെസിഡൻഷ്യൽ ഏരിയകളിലെ സൂപ്പർ മാർക്കറ്റുകൾക്ക്​ തുറക്കാം. 

പെരുന്നാളിന്​ ശേഷം നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ ക്രമേണ സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ പറഞ്ഞു. സമഗ്ര നിയന്ത്രണത്തിൽ രാജ്യനിവാസികൾ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - the way of impose full curfew in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.