കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംഘം വയനാട് ദുരന്തമേഖലയിൽ സന്ദർശനം നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡന്റ് എം.ആർ. നാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ദുരിതത്തിൽ അകപ്പെട്ട കെ.എം.സി.സി അംഗങ്ങൾ ഉൾപ്പെടെയുള്ള കുവൈത്ത് പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയതായി ഇവർ അറിയിച്ചു. അടിയന്തര സഹായവും കൈമാറി.
16 കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട സാഹിറിനെയും പൂർണമായും വീട് നഷ്ടപ്പെട്ട അബ്ദുൽ ലത്തീഫ്, നൗഫൽ അടക്കമുള്ള ദുരിതബാധിത പ്രദേശങ്ങളിലെ കുവൈത്തിൽനിന്നുള്ള പ്രവാസികളെയും സംഘം സമാശ്വസിപ്പിച്ചു.
ചൂരൽമല, മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ മുസ്ലിം ലീഗ് സംസ്ഥാന ഉപസമിതി ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ മുസ്ലിം ലീഗ് ഭാരവാഹികളായ ടി.പി.എം. ജിഷാൻ, അബ്ദുൽ കരീം ചേലേരി, മുഫീദ തെസ്നി, കെ.എം.സി.സി ഭാരവാഹികളായ ഹബീബുല്ല മുറ്റിച്ചൂർ, നാസർ തളിപ്പറമ്പ്, അസീസ് പേരാമ്പ്ര, ഷുക്കൂർ എകരൂൽ എന്നിവർ സംസാരിച്ചു. അഷ്റഫ് ദാരിമി പ്രാർഥന നടത്തി.
സംഘത്തിൽ കെ.എം.സി.സി ജില്ല മണ്ഡലം നേതാക്കളായ വി.പി. അബ്ദുല്ല, ഇസ്മായിൽ കോട്ടക്കൽ, സുഹൈൽ നൂറാംതോട്, നൗഫൽ കുഞ്ഞോമ്, റഫീഖ് ഇ.കെ, ഫൈസൽ ചേരമ്പടി, സൈഫുല്ല പാലോളി, ജമാൽ കൊടുവള്ളി, കരീം നീലിയത്ത്, ഫൈസൽ എൻ.കെ, യൂസുഫ് പാലോളി, ജലീൽ മാട്ടൂൽ, പുനത്തിൽ കുഞ്ഞബ്ദുള്ള, കെ.കെ.ബഷീർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.