നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും അ​വ​ലോ​ക​ന​ത്തി​ൽ, പ്ര​വാ​സി​ പ​ങ്കാ​ളി​ത്ത ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് ത​ൽ​ക്കാ​ലം റ​ദ്ദാ​ക്കി​ല്ല

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ആ​ർ​ട്ടി​ക്ക്ൾ 18 (സ്വ​കാ​ര്യ മേ​ഖ​ല) വി​സ​യു​ള്ള പ്ര​വാ​സി​ക​ളെ ക​മ്പ​നി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കാ​നു​ള്ള തീ​രു​മാ​നം നി​ല​വി​ലു​ള്ള​വ​രെ ബാ​ധി​ക്കി​ല്ലെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം.

എ​ന്നാ​ൽ പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​ല​വി​ൽ വ​ർ​ധ​ന​വോ കു​റ​വോ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​ർ​ട്ടി​ക്ക്ൾ 18 ലാ​യി​രി​ക്കെ ക​ഴി​യി​ല്ലെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ന​ൽ​കി​യ​ത്.

പ​ല​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന ലേ​ബ​ർ കാ​റ്റ​ഗ​റി​യി​ല​ട​ക്ക​മു​ള്ള​വ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​ർ​ട്ണ​ർ​മാ​രാ​കു​ന്ന​തി​ലെ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​ത് മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും രൂ​പ​പ്പെ​ട്ടു​വ​ര​ണം.

അ​തി​നു​ശേ​ഷ​മെ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കൂ. വി​ദേ​ശ പ​ങ്കാ​ളി​യു​ടെ​യും മാ​നേ​ജ​രു​ടെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും ന​ട​ന്നു​വ​രു​ക​യാ​ണ്. എ​ന്നാ​ൽ നി​ല​വി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ർ​ധ​ന​വോ കു​റ​വോ അ​ട​ക്ക​മു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ക​ഴി​യി​ല്ല. പു​തി​യ പാ​ർ​ട്ണ​റെ ചേ​ർ​ക്കാ​നും ക​ഴി​യി​ല്ല.

ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും ഇ​ത് സാ​ധ്യ​മാ​വി​െ​ല്ല​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​ർ​ട്ടി​ക്ക്ൾ 18 വി​സ​യു​ള്ള പ്ര​വാ​സി​ക​ളെ ക​മ്പ​നി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു.

പു​തി​യ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വാ​സി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യി തു​ട​രാ​ന്‍ നി​ക്ഷേ​പ വി​സ​യി​ലേ​ക്ക് മാ​റേ​ണ്ടി​വ​രു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. ഇ​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - an overview of the rules and regulations license of the company which is also the part of expatriate will not cancel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.