കുവൈത്ത് സിറ്റി: ബ്രിട്ടനിലെ പൗരന്മാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി കുവൈത്ത് എംബസി. ബ്രിട്ടീഷ് അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കാനും ജാഗ്രത പാലിക്കാനും എംബസി കുവൈത്തികളോട് അഭ്യർഥിച്ചു. വിവിധ ബ്രിട്ടീഷ് നഗരങ്ങളിൽ അടുത്തിടെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.
സുരക്ഷ ഉറപ്പാക്കാൻ സംഘർഷ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കാനും അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് ബന്ധപ്പെടാനും എംബസി പൗരന്മാരെ ഉണർത്തി. യു.കെയിലെ കുവൈത്ത് നിവാസികളുടെയും സന്ദർശകരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് എംബസി ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.